റോം: സമുദായ വളർച്ചയുടെ ആഗോള ചാലകശക്തിയായി കത്തോലിക്ക കോൺഗ്രസ് പ്രവർത്തിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭാവിശ്വാസികളെ ഒരുമിപ്പിച്ച് വിശ്വാസാധിഷ്ഠിത നേതൃത്വം നൽകുന്നതിൽ സംഘടനയ്ക്ക് നിർണായക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോമിൽ ആരംഭിച്ച കത്തോലിക്ക കോൺഗ്രസിന്റെ മൂന്നാമത് ആഗോള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബിഷപ്പ് ലഗേറ്റ് റെമിജിയോസ് ഇഞ്ചനാനിയിൽ ആമുഖ സന്ദേശം നൽകി. തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള സമുദായാംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ സംഘടനയുടെ സേവനങ്ങൾ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ സഭയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വരുംകാലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകണമെന്ന് ആഹ്വാനം ചെയ്തു.ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് പോളി കണ്ണൂക്കാടൻ,ബിഷപ് ജോസ് കല്ലുവേലിൽ, മാർ ടോണി നീലങ്കാവിൽ, ബിഷപ് ജോയി ആലപ്പാട്ട്, ബിഷപ് ജോൺ നെല്ലിക്കുന്നേൽ, മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 200 പേർ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ വേദിയിലെത്തിച്ചതിനു പിന്നാലെ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. സഭയുടെയും അൽമായരുടെയും ആഗോള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സമുദായ ശാക്തീകരണം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ വിഷയങ്ങളിൽ സംഗമത്തിൽ ചർച്ചകൾ നടക്കും.
Trending
- ലെയോ പതിനാലാമൻ പാപ്പായ്ക്ക് തുടർ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ
- തൂയ്യം ഫെറോന ബൈബിൾ കലോത്സവം നടത്തി
- കെസിബിസി വിമൻസ് കമ്മീഷൻ ദ്വിദിന നേതൃത്വ പരിശീലന സംഗമം സംഘടിപ്പിച്ചു
- സമുദായ വളർച്ചയുടെ ആഗോള ചാലകശക്തി കത്തോലിക്ക കോൺഗ്രസ്: ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
- കേരള പ്ലാനിങ് ബോർഡിലെ പ്രാതിനിധ്യനിഷേധം പുനഃപരിശോധിക്കണം
- ദൈവദാസൻ ഫാ. അദെയോദാത്തൂസിന്റെ 58-ാമത് ഓർമ്മതിരുനാൾ ഒക്ടോബർ 25ന്
- ലിറ്റിൽവേ ദിനാഘോഷം നടത്തി
- സെയിലിംഗ് താരം പ്രിൻസ് നോബിൾ കുരിശിങ്കലിന് കി ഡ് സ് -ന്റെ ആദരം

