വത്തിക്കാൻ: ലെയോ പതിനാലാമൻ പാപ്പായുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഒക്ടോബർ 11 ഞായറാഴ്ച വത്തിക്കാൻ ചത്വരത്തിൽ മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളോടു സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്.പ്രാഥമിക ഘട്ടത്തിലുള്ളതും ശ്വാസകോശത്തിലെ ഒരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതുമായ മുഴയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. വത്തിക്കാനിലെ ജെമെല്ലി ആശുപത്രിയിൽ അടുത്ത ദിവസങ്ങളിൽ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടക്കും.മധ്യാഹ്ന പ്രാർത്ഥനയിൽ നേരിട്ടും തത്സമയ സംപ്രേഷണത്തിലൂടെയും പങ്കെടുത്ത ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പാപ്പാ നന്ദി അറിയിച്ചു. തന്റെ ആരോഗ്യസ്ഥിതിക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

