കോട്ടപ്പുറം : ഫാ. മിഥുൻ മെൻഡസിനെ കോട്ടപ്പുറം രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായി (പി.ആർ.ഒ) ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കടക്കര ഉണ്ണിമിശിഹാ പള്ളി വികാരിയായി സേവനം ചെയ്തുവരുന്നതിനിടെയാണ് പുതിയ നിയമനം.
ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഫാ. മിഥുൻ മെൻഡസ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.പറവൂർ സെന്റ് ഡോൺ ബോസ്കോ ഇടവകാംഗങ്ങളായ വലിയാറ ജോസഫ് മെൻഡസിന്റെയും എൽസിയുടെയും മകനാണ് ഫാ. മിഥുൻ മെൻഡസ്.

