കോഴിക്കോട്: ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനമായ കോഴിക്കോട് എൻഐടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കത്തോലിക്ക വൈദികൻ അധ്യാപകസ്ഥാനത്ത് നിയമിതനായി. കോഴിക്കോട് ചെലവൂർ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസിന്റെ ഡീനും ജർമ്മൻ ഭാഷാ പരിശീലകനുമായ ഫാ. റോബിൻ മംഗലത്തിൽ സി.എസ്.ടി.യാണ് ജർമ്മൻ ഭാഷാ വിഭാഗത്തിൽ താൽക്കാലിക അധ്യാപകനായി ചുമതലയേറ്റത്.ഉപരിപഠനത്തിനും തൊഴിൽ ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ജർമ്മൻ ഭാഷയിൽ പരിശീലനം നൽകുന്നതിനായാണ് നിയമനം. അന്തർദേശീയ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ പരിശീലനം സഹായകരമാകും.പൂനെ സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ എം.എ. ജർമ്മൻ നേടിയ ഫാ. റോബിൻ, ജർമ്മനിയിലെ ഔഗ്സ്ബർഗ് സർവകലാശാലയിൽ നിന്ന് തിയോളജിയിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മ്യൂണിക്കിലെ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ ഭാഷയിലെ ഏറ്റവും ഉയർന്ന യോഗ്യതയായ ഗൊയ്ഥെ C2 സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്.13 വർഷത്തോളം ജർമ്മനിയിൽ ശുശ്രൂഷയും ഭാഷാ പരിശീലനരംഗത്തും പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് അദ്ദേഹം എൻഐടിയിലെ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. തലശേരി അതിരൂപതയിലെ കണിച്ചാർ സ്വദേശിയായ ഫാ. റോബിൻ, ജോസഫ്–ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
Trending
- കോഴിക്കോട് എൻഐടിയിൽ ചരിത്രനേട്ടം; കത്തോലിക്ക വൈദികൻ ജർമ്മൻ ഭാഷാ അധ്യാപകനായി
- ഈസ്റ്റർ കൂട്ടക്കൊല: സുരക്ഷാ വീഴ്ചയിൽ മുൻ പോലീസ് മേധാവിക്കും പ്രതിരോധ ഉദ്യോഗസ്ഥനും വധശിക്ഷ
- വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മാതൃകയിൽ ഏഷ്യയിൽ സുവിശേഷവത്കരണം; ഇന്ത്യയിൽ പ്രഥമ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം
- ഐ.ഐ.ടി. ബോംബെയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടി റോബിൻ ടൈറ്റസ്
- ചെന്നൈയിൽ ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ ഓഗസ്റ്റ് 8, 9-
- തൈക്കൂടം ഇടവകയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- കെ.ആർ.എൽ.സി.സി പ്രൊഫഷണൽസ് കോണ്ക്ലേവ് 2026
- ലൂർദ്സ് ആശുപത്രിയിൽ കാർഡിയോതൊറാസിക് ശസ്ത്രക്രിയയിൽ ചരിത്രനേട്ടം

