കൊച്ചി: ദേവാലയ സംഗീതരംഗത്ത് നിസ്വാർഥമായി ദീർഘകാലം സേവനം അനുഷ്ഠിക്കുന്ന ഗായകരെയും ഉപകരണസംഗീതജ്ഞരെയും ആദരിക്കുന്നതിനായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ‘സിസിലിയൻ പുരസ്കാരം 2026’-ന് അപേക്ഷ ക്ഷണിച്ചു.
വരാപ്പുഴ അതിരൂപതയിലെയും കോട്ടപ്പുറം രൂപതയിലെയും ഇടവക ദേവാലയങ്ങളിൽ ഞായറാഴ്ചകളിലും മറ്റ് വിശേഷ തിരുക്കർമങ്ങളിലും 30 വർഷത്തിലധികമായി മുടക്കമില്ലാതെ ദേവാലയ സംഗീതശുശ്രൂഷ നിർവഹിക്കുന്ന 60 വയസ്സിനു മുകളിലുള്ള ഗായകരെയും ഉപകരണസംഗീതജ്ഞരെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
പ്രത്യേക പരിഗണന അർഹിക്കുന്നവരെയും തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തും.അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം 2026 ആഗസ്റ്റ് 31-നകം ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫൗണ്ടേഷൻ പ്രസിഡന്റ് മാത്യു ലിഞ്ചൻ റോയി (94950 61058), ജനറൽ സെക്രട്ടറി എൻ. സി. അഗസ്റ്റിൻ (97456 02083) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

