കൊച്ചി: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകർക്കായി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ജൂലൈ 18-ന് രാവിലെ 10 മുതൽ കൊച്ചി പാലാരിവട്ടത്തെ പി.ഒ.സി.യിൽ നടക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കും.
തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾക്ക് നേരിട്ട് കമ്പനികളുമായി അഭിമുഖത്തിൽ പങ്കെടുക്കാനും തൊഴിൽ അവസരങ്ങൾ കണ്ടെത്താനും ഈ തൊഴിൽമേള സഹായകരമാകും. പ്ലസ് ടു മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്. വിവിധ കമ്പനികളിലായി 20,000-ത്തിലധികം ഒഴിവുകളാണ് ലഭ്യമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

തൊഴിൽമേളയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +91 70251 64877 (ജോയൽ ജോൺ റോയ്), +91 99619 85293 (സാം സണ്ണി), +91 80783 50504 (റാഫേൽ പ്രിൻസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

