റോം: ലെയോ പാപ്പ റോമിലെ വേനൽക്കാല വസതിയിലെത്തി. മാർപാപ്പമാരുടെ പരമ്പരാഗത വേനൽക്കാല വസതിയായ ഇവിടെ ഓഗസ്റ്റ് ആദ്യവാരം വരെ അദ്ദേഹം താമസിക്കും.
കാസ്റ്റൽ ഗാൻഡോൾഫോയിലെത്തിയ പാപ്പയെ സ്വീകരിക്കാൻ നിരവധി വിശ്വാസികൾ ഒത്തുകൂടി. അപ്പസ്ത്തോലിക കൊട്ടാരത്തിന്റെ ബാൽക്കണിയിലെത്തിയ അദ്ദേഹം വിശ്വാസികളെ കൈവീശി അഭിവാദ്യം ചെയ്യുകയും, സ്നേഹപൂർവമായ സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.വേനൽക്കാല വിശ്രമത്തിന്റെ ഭാഗമായി ജൂലൈ 27 വരെ പതിവ് പൊതുപരിപാടികളും പൊതുകൂടിക്കാഴ്ചകളും ഉണ്ടായിരിക്കില്ല.
എന്നാൽ ജൂലൈയിലെ എല്ലാ ഞായറാഴ്ചകളിലും പതിവുപോലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പാപ്പ ‘ത്രികാല ജപ’ പ്രാർത്ഥന നയിക്കുക. ഓഗസ്റ്റ് 5 മുതൽ ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചകൾ വീണ്ടും ആരംഭിക്കുമെന്നാണ് വത്തിക്കാൻ അറിയിച്ചത്.

