വത്തിക്കാൻ സിറ്റി: മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്ക് അംഗീകാരമായി ലെയോ 14-ാമൻ പാപ്പയ്ക്ക് അമേരിക്കയിലെ പ്രശസ്തമായ ‘ലിബർട്ടി മെഡൽ’ സമ്മാനിച്ചു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ കോൺസ്റ്റിറ്റൂഷൻ സെന്റർ ആണ് ഈ ബഹുമതി നൽകിയത്.

ഫിലാഡൽഫിയയിൽ ജൂലൈ 3-ന് നടന്ന ചടങ്ങിൽ വത്തിക്കാനിൽ നിന്ന് തത്സമയ വീഡിയോ സന്ദേശത്തിലൂടെ പാപ്പ പങ്കുചേർന്നു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം രാജ്യത്തിന്റെ സ്ഥാപക മൂല്യങ്ങളായ സ്വാതന്ത്ര്യം, നീതി, മനുഷ്യാവകാശങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. “ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ” എന്ന പ്രാർത്ഥനയോടെയാണ് സന്ദേശം അവസാനിപ്പിച്ചത്.
ചടങ്ങിന് മുമ്പ് തന്നെ വത്തിക്കാനിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ പ്രതിനിധികൾ മെഡൽ മാർപാപ്പയ്ക്ക് നേരിട്ട് കൈമാറിയിരുന്നു.

