കണ്ണൂർ :- പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ദിവസത്തെ ചടങ്ങല്ല, മറിച്ച് വരുംതലമുറയ്ക്കായുള്ള നമ്മുടെ അതിജീവനത്തിന്റെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലാണിത്. ആയതിനാൽ ഓരോരുത്തരും ഈ ദൗത്യം ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണത്തിൻ്റെ വക്താ കളാകണം.പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്ക് വേണ്ടി, നമ്മുടെ വരും തലമുറയുടെ ഭാവിക്ക് വേണ്ടി നാം മുന്നിട്ടിറങ്ങണം. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല.

സുസ്ഥിരമായ ജീവിതത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും, പുനരുപയോഗിക്കാവുന്ന രീതികൾ ജീവിതശൈലിയാക്കുകയും, തങ്ങളാൽ കഴിയുന്ന മരങ്ങൾ നട്ടുകൊണ്ട് പ്രകൃതിയെ ഹരിതാഭമാക്കുകയും അവയെ പരിപാലിക്കുകയും ചെയ്യണം എങ്കിൽ മാത്രമേ ഇത്തരം ആചരണങ്ങൾക്ക് പ്രസക്തിയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിൻ്റെ 525 വർഷത്തിൻ്റെ ആഘോഷ പരിപാടികളുടെ ഭാഗമായി കെ.എൽ സി .എ യൂണിറ്റുകളുടെ നേത്യത്വത്തിൽ കണ്ണൂർ രൂപതയുടെ വിവിധ ഇടവകകളിൽ 525 – ലധികം വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു.കെ.എൽ.സി.എ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, രൂപത ഡയറക്ടർ ഫാ ആൻസിൽ പീറ്റർ, ഫാ മാനോജ് സെലിൻ ദാസ് ,മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു , രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, റിക്സൺ ജോസഫ്, കെ എച്ച് ജോൺ,റിനേഷ് ആൻ്റണി, ജോയ്സ് മെനേസസ് , പ്രീത സ്റ്റാൻലി , ഫ്രാൻസിസ് അലക്സ്, സുരേഷ് ബാബു ,ഡിയോൺ ആൻ്റണി , ചാൾസ് ഗിൽബർട്ട്, ഷീബ അക്തർ, പീറ്റർ കണ്ണാടിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.

