കൊച്ചി :ഓച്ചന്തുരുത്ത് കുരിശിങ്കൽ കെ എൽ സി എ യൂണിറ്റ് ഇടവകയിലെ അധ്യാപകരെ ആദരിച്ചു. ഞായറാഴ്ച്ച വൈകിട്ട് ഇൻഫൻ്റ് ജീസസ് കോൺവെൻ്റ് ഹാളിൽ നടന്ന ഇടവകയിലെ അദ്ധ്യാപകരുടെയും കെ എൽ സി എ അംഗങ്ങളുടെയും കുടുംബ സംഗമത്തിൽ വച്ചാണ് ആദരിച്ചത്. വിരമിച്ച അദ്ധ്യാപകർ, നിലവിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നവർ, മതബോധന അദ്ധ്യാപകരുമായ 137 പേരെയാണ് കെ എൽ സി എ ഭാരവാഹികൾ ആദരിച്ചത്.

ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ് ആൻ്റൺ കളത്തിവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരിയും ഫൊറോന വികാരിയുമായ ഫാ. ഫ്രാൻസിസ് പീടിയേക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. സഹവികാരി ഫാ. സിബിൻ ജോസി നെല്ലിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കെ എൽ സി എ വരാപ്പുഴ അതിരൂപതാ സെക്രട്ടറിയും കത്തീഡ്രൽ മേഖലയുടെ ചുമതലയും വഹിക്കുന്ന നവീൻ വർഗീസ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് വാർഡ് 13ൻ്റെ മെമ്പറും ആരോഗ്യ – വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സെബാസ്റ്റ്യൻ ഷിബു, സാന്താക്രൂസ് , സെൻ്റ് ആൽബർട്ട്സ് സ്കൂൾ മുൻ പ്രധാന അദ്ധ്യാപകനും ഈശോഭവൻ മുൻ പ്രിസിപ്പലുമായ ഡൊമിനിക് സാവിയോ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ബീതാ കോളിൻസ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് വാർഡ് 12ലെ മെമ്പറും കെ എൽ സി എ കുരിശിങ്കൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ സോഫിയ ജോയ് എന്നിവർ സന്നിഹിതരായിരുന്നു. യൂണിറ്റ് സെക്രട്ടറി ജസ്റ്റിൻ മാളിയേക്കൽ സ്വാഗതവും ജെയിംസ് മറ്റത്തിൽ എന്നിവരും പങ്കെടുത്തു.

