പാലാരിവട്ടം: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കണം എന്നും റിപ്പോർട്ടിനെക്കുറിച്ച് സമഗ്രമായി പഠിച്ച് നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്നും കേരള കാത്തലിക് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെസിബിസി യുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന തല പാസ്റ്ററൽ കൗൺസിലായ കെ സി സി. പാലാരിവട്ടം പി ഒ സി യിൽ യോഗം ചേർന്നു. കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് റവ ഡോ.വർഗ്ഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി തോമസ് തറയിൽ, കെ സി സി സെക്രട്ടറി ഡോ. ഷിബി ചിറക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഓരോ ഭാഗങ്ങളായി ജോസ് മാത്യു, സബീഷ് നെടുംപറമ്പിൽ, എഡിസൺ ജി വർഗീസ്, ഷെർലി സ്റ്റാൻലി, നീതു യോഹന്നാൻ എന്നിവർ ചേർന്നു അവതരിപ്പിച്ചു വിശദമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പുതിയ മന്ത്രിസഭയിൽ ന്യൂനാവകാശ കാര്യങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ കൈകാട്യം ചെയ്യണം എന്നും കെ സി സി ആവശ്യപ്പെട്ടു.

