കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വലിയ കുടുംബങ്ങളുടെ സംഗമം എറണാകുളം ആശിർഭവനിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. നന്മനിറഞ്ഞ കുടുംബങ്ങളാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്തെന്നും കുടുംബങ്ങൾക്ക് എവിടെ തകർച്ച സംഭവിക്കുന്നുവോ ആ സമൂഹവും രാജ്യവും തകർച്ചയിലേക്ക് പോകുമെന്ന് ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശുപറമ്പിൽ, കെ സി ബി സി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോൺസൻ ചൂരേപറമ്പിൽ, ലിസ തോമസ്, സിസ്റ്റർ മെർലിൻ, സാബു ജോസ്, ഡോ. ജോബി തോമസ്, മാർട്ടിൻ നുനെസ്, എന്നിവർ പ്രസംഗിച്ചു. ഫാമിലി കമ്മീഷൻ പ്രൊമോട്ടേഴ്സ് നിക്സൺ, ജോസ് എൻ . വി , ആൽബി, ഷൈമോൻ, നെൽസൺ, അൽഫോൻസ് നോലാസ്കി, ടെലൻ ജോബ് എന്നിവർ നേതൃത്വം നൽകി.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

