കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ് മെയ് 15 മുതല്‍ 17 വരെ പിഒസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് നടക്കും.
15ന് സെന്റ് റോക്കീസ് നൃത്ത കലാഭവന്റെ നെപ്പോളിയന് ബോണോപ്പാര്‍ട്ട് (ചരിത്രനാടകം), 16ന് കൃപാസനം കൊച്ചിന് പൗരാണിക രംഗ കലാപീഠത്തിന്റെ ജയക്കൊടി (സാമൂഹ്യ നാടകം), 17ന് കൊച്ചിന് ചവിട്ടുനാടക കളരിയുടെ പൊന്തിയോസ് പീലാത്തോസ് (ബൈബിള്‍ നാടകം) എന്നിവ നടക്കും.
പ്രവേശനം സൗജന്യമാണെന്ന് കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍ അറിയിച്ചു.

