വത്തിക്കാൻ സിറ്റി : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലെയോ പതിനാലാമൻ പാപ്പയുമായി കൂടികഴ്ച്ച നടത്തി. ഇറാൻ അമേരിക്കൻ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായി എതിർത്ത ലെയോ പപ്പയ്ക്കെതിരെ പലവട്ടം ഡോണൾഡ് ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങൾ വളർത്താനുള്ള സംയുക്ത പ്രതിബദ്ധത പുതുക്കി എന്ന് കൂടിക്കാഴ്ച്ചയെ കുറിച്ച് വത്തിക്കാൻ ഇറക്കിയ ചുരുക്ക പ്രസ്താവനയിൽ പറയുന്നു.
ഇത് നമ്മൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നു വത്തിക്കാൻ സൗമ്യമായി പറയുന്ന രീതിയാണ് എന്ന് വാർത്ത കുറിപ്പായ ലെറ്റേഴ്സ് ഫ്രം ലെയോ യുടെ പ്രസാധകൻ ക്രിസ്റ്റഫർ ഹെയിൽ പറഞ്ഞു.

ഒരു വർഷത്തിനിടെ ട്രംപ് മന്ത്രിസഭയിലെ ഒരു ഉദ്യോഗസ്ഥനുമായി പാപ്പ നടത്തുന്ന ആദ്യ കൂടികാഴ്ച്ചയാണ്.അമേരിക്കയുടെ അഭ്യർത്ഥന പ്രകാരം നടന്ന കൂടിക്കാഴ്ച്ച 45മിനിറ്റ് നീണ്ടുനിന്നു.
കൂടിക്കാഴ്ച്ചക്ക് ശേഷം മാർക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയുടെ ലോഗോ പതിപ്പിച്ച ഗ്ലാസ് ഫുട്ബോൾ പേപ്പർ വെയിറ്റ് ലെയോ പാപ്പയ്ക്ക് സമ്മാനിച്ചു. സമാധാനത്തിന്റെ പ്രതീകമായ ദേവദാരു മരം കൊണ്ട് നിർമ്മിച്ച ഒരു പേന ലെയോ പാപ്പ റൂബിയോയ്ക്ക് സമ്മാനമായി നൽകി, എന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

