കൊച്ചി: കേവലം പ്രജകളല്ല പൗരന്മാരായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് കേരള ജനത വിളിച്ചു പറഞ്ഞ തെരഞ്ഞെടുപ്പ് ഫലമാണ് കണ്ടത് എന്ന് കേരള ലാറ്റിൻ കത്തലിക്
അസോസിയേഷൻ.
കെഎൽസിഎ സമാധാനപരമായി നടത്തിയ സമരങ്ങൾക്കെതിരെ പോലും മുമ്പൊന്നും ഇല്ലാത്ത രീതിയിൽ രണ്ടാം പിണറായി സർക്കാർ കേസുകൾ എടുത്തു. എതിർക്കുന്നവരെ അടിച്ചമർത്തുന്ന നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ല. ചില വിഷയങ്ങളിൽ വർഗീയത ആളിക്കത്തിക്കുന്ന നിലപാടിന് കൂട്ടുനിന്നു. അതിനൊക്കെയുള്ള മറുപടിയാണ് കേരളം നൽകിയിരിക്കുന്നത്.
ജനാധിപത്യ ബോധ്യത്തോടെ എല്ലാവരെയും പരിഗണിച്ച് ഭരണം നടത്താനുള്ള ഉത്തരവാദിത്വം കൂടിയാണ് ജനങ്ങൾ ഐക്യജനാധിപത്യ മുന്നണിയെ ഏൽപ്പിച്ചിട്ടുള്ളത്. അധികാരത്തിന്റെ ധാർഷ്ട്യം എവിടെ കണ്ടാലും ജനം പ്രതികരിക്കും എന്ന് കേരളം തെളിയിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലം കേരള ജനതയുടെ ജനാധിപത്യബോധത്തിന്റെ പ്രതിഫലനമാണെന്നും കെ എൽ സി എ ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , ട്രഷറർ രതീഷ് ആന്റണി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ എബി കുന്നേപറമ്പിൽ , അലക്സ് താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ സെക്രട്ടറിമാരായ ഉഷ ലാസർ , എസ് ക്രിസ്റ്റോഫർ , കോൺക്ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു എന്നിവരും ഫോറം കൺവീനർമാരായ
ഇ ഡി ഫ്രാൻസിസ് , ഫൗസ്റ്റിൻ ജോസഫ് , ജോയ്സ് മെനെസസ് , മിനിമോൾ ടൈറ്റസ് , പൂവം ബേബി, പ്രകാശ് പീറ്റർ , സാബു കാനയ്ക്കാപള്ളി , സിബി ജോയ് , അഡ്വ ഡി രാജു , രാജു തോമസ് , വിൻസെന്റ് വട്ടപറമ്പിൽ , വിൻസ് പെരിഞ്ചേരി എന്നിവർ സംസാരിച്ചു.

