ഇടക്കൊച്ചി : കെ സി ബി സി വിമൻസ് കമ്മീഷൻ്റെ എറണാകുളം സോണൽ കോൺഫറൻസ് ഇടക്കൊച്ചി ആൽഫാ സെൻ്ററിൽ വച്ച് മെയ് 1 നു നടന്നു. പീറ്റർ കൊച്ചു പുരയ്ക്കൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ഡോ. ജിബി ഗീവർഗീസ് അധ്യക്ഷയായിരുന്നു. ഡോ. ലിഡാ ജേക്കബ് ഐ എ എസ് സ്ത്രീകൾ മാറ്റത്തിൻ്റെ മുന്നോടികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
കെ സി ബി സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ സഭ നേരിടുന്ന വെല്ലുവിളികളെ പറ്റി വിശദമായി സംസാരിച്ചു. ഫാ. ബിജു കല്ലിങ്കൽ , ശ്രീമതി കർമ്മലി സ്റ്റീഫൻ, ഷെർലി സ്റ്റാൻലി, ഡോ. റോസക്കുട്ടി എബ്രഹാം എന്നിവർ സംസാരിച്ചു. സോണൽ കോൺഫറൻസിനോടനുബന്ധിച്ച് നടത്തിയ മാതൃദിനപരിപാടിയിൽ പ്രായം കൂടിയ വനിതകളെയും സഭയിലും സമൂഹത്തിലും നിരവധി സംഭാവനകൾ നല്കിയ വനിതാ നേതാക്കളെയും ആദരിച്ചു . കെ സി ബി സി വിമൻസ് കമ്മീഷൻ ഭാരവാഹികൾ അത്തി പ്പൊഴി വയോജന കേന്ദ്രം സന്ദർശിച്ച് അമ്മമാരോടൊപ്പം സമയം ചിലവഴിച്ചു.

