എറണാകുളം: KRLCBC വനിതാകമ്മീഷൻ എട്ടാമത് സംസ്ഥാന സമ്മേളനം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ 11.04.2026ന് സമുചിതമായി ആഘോഷിക്കുകയുണ്ടായി. വരാപ്പുഴ അതി രൂപതാ സഹായ ബിഷപ്പ് ആന്റണി വാലുങ്കൽ ഉത്ഘാടനം നിർവഹിച്ചു. സ്ത്രീയെയും പുരുഷനെയും ദൈവം തുല്യരായി സൃഷ്ടിച്ചു… കായിക ബലവും ഇച്ഛാശക്തിയും വേണ്ട വിധത്തിൽ ഉപയോഗിച്ച് മുഖ്യധാരയിലേക്ക് വരാൻ കൂട്ടായ യത്നംആവശ്യമാണെന്ന് പിതാവ് ആഹ്വാനം ചെയ്തു.
സമ്മേളനത്തിൽ ഫാ. ജിജു ജോർജ് അറക്കത്തറ(KRLCBC ഡപ്യൂട്ടിസെക്രട്ടറി ജനറൽ, KRLCCജനറൽ സെക്രട്ടറി ), ഫാ. തോമസ് തറയിൽ (കെസിബിസി ഡപ്യൂട്ടിസെക്രട്ടറി ജനറൽ) എന്നിവർ പ്രഭാഷണം നടത്തി. മികച്ച സ്ത്രീ രത്നങ്ങൾ ആയി കൊച്ചി മേയർ Adv. ശ്രീമതി മിനിമോൾ വി. കെ യും, ശ്രീമതി ഷൈനി ബെന്നിയും( റിട്ട ഹൈസ്കൂൾ അധ്യാപിക സെൻറ് തെരേസാസ് സ്കൂൾ) സമ്മേളനത്തിന് മിഴിവേകി. സി. നിരഞ്ജന (KRLCBC വനിതാ കമ്മീഷൻ സെക്രട്ടറി, KLCWA സംസ്ഥാന ആനിമേറ്റർ) കമ്മീഷന്റെ ഭാവി പ്രവർത്തനങ്ങൾ വിശദമാക്കി….
ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ (വനിതാ കമ്മീഷൻ ഡയറക്ടർ, വരാപ്പുഴ അതിരൂപത), ശ്രീമതി റാണി പ്രദീപ് (KLCWA സംസ്ഥാന പ്രസിഡന്റ് ) എന്നിവർ ആശംസയർപ്പിച്ച സമ്മേളത്തിന് ശ്രീമതി.പ്രസന്ന പി. എൽ (പുനലൂർ) സ്വാഗതവും ശ്രീമതി മെയ്മി ജോസഫ് (കൊച്ചി) നന്ദിയും അർപ്പിച്ചു. KLCWA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ജാക്വിലിൻ ജോബ് അവതാരകയായും ശ്രീമതി ഫെമില മേരി പ്രാർത്ഥന ഗാനവും ആലപിച്ചു.
ചടങ്ങിൽ ബിഷപ്പ് ആന്റണി വാലുങ്കലിനെ ആദരിച്ചു. ബിഷപ്പിന്റെ പൗരോഹിത്യത്തിന്റെ 32 വർഷങ്ങൾ പൂർത്തിയാക്കുന്ന ദിനം കൂടിയായിരുന്നു ഏപ്രിൽ 11. നിരവധി വിദ്യാഭ്യാസ സ്കോളർഷിപ്പുകളും മറ്റ് അനവധി സമ്മാനങ്ങളും ട്രോഫികളും വനിതകൾക്ക് നൽകി സമ്മേളനത്തെ വർണാഭമാക്കി. കേരളത്തിലെ എല്ലാ രൂപതയിൽ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്ത സമ്മേളനം വൈകുന്നേരത്തോടെ സമാപിച്ചു

