വാഷിങ്ടൻ : യുഎസ് രാഷ്ട്രീ യം ഉടച്ചുവാർക്കാമെന്ന അതിമോഹവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക് മുന്നോട്ടുതന്നെ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ മസ്ക് ഇന്നലെ “അമേരിക്ക പാർട്ടി രൂപീ കരിച്ചതായി പ്രഖ്യാപിച്ചു.
അമേരിക്കയെ പാപ്പരാക്കുമെന്നു ചൂണ്ടിക്കാട്ടി മസ്ക് വിമർശിക്കുന്ന “ബിഗ്, ബ്യൂട്ടിഫുൾ’ നികു തി ബില്ലിൽ ട്രംപ് ഒപ്പിട്ടതിനു പിന്നാലെയാണു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. വിവാദമായ നികുതി ബില്ലിനെ പിന്താങ്ങിയ ജനപ്രതിധിസഭാംഗങ്ങളെയും സെനറ്റർമാരെയും അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്നാണ് മസ്കിന്റെ ആഹ്വാനം.
ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും അരങ്ങു വാഴുന്ന യുഎസ് രാഷ്ട്രീയത്തിൽ മൂന്നാമതൊരു പാർട്ടി വേണോയെന്നു ചോദിച്ച് മസ്ക് സമൂഹമാധ്യമ വോട്ടെടുപ്പു നടത്തിയിരുന്നു. ശതകോടീശ്വരന്റെ പുതിയ ഉദ്യമത്തെ ഭൂരിഭാഗം പേരും പിന്താങ്ങി. ജനങ്ങൾക്ക് അവരുടെ സ്വാത്രന്ത്യം തിരിച്ചു ലഭിക്കാനായാണു പുതിയ പാർട്ടി എന്ന് മസ്ക് മാധ്യമങ്ങളോട് പറഞ്ഞു.
എവിടെയാകും ആസ്ഥാനമെന്നു വ്യക്തമാക്കിയില്ല. ഫെഡറൽ ഇലക്ഷൻ കമ്മിഷനിൽ പാർട്ടി റജിസ്റ്റർ ചെയ്യുന്നതിനു നടപടിക്രമങ്ങളുണ്ട്. ഇതിനുള്ള കടലാസുനീക്കം നടന്നതായി ഇതുവരെ സൂചന യില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വൻതോതിൽ പണമൊഴുക്കിയിട്ടുള്ള മസ്ക്, ട്രംപ് പ്രസിഡന്റായപ്പോൾ ഭരണകൂട ത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയാകുകയും ചെയ്തിരുന്നു. പിന്നെ മെല്ലെ മെല്ലെ ഇരുവരും തമ്മിലുള്ള ബന്ധം മോശമായി.
രാഷ്ട്രീയ പാർട്ടി രൂപീകരണം മസ്കിന്റെ കമ്പനികളായ ടെസ്ലയെയും സ്പേസ് എക്സിനെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ചിത്രം വ്യക്തമായി വരുന്നതേയുള്ളൂ. കോൺഗ്രസിലേക്കുള്ള അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന സീറ്റുക ളിൽ ശതകോടീശ്വര രാഷ്ട്രീയ പാർട്ടിയുടെ സാന്നിധ്യം റിപ്പബ്ലി ക്കൻ പാർട്ടിക്ക് തലവേദനയായേക്കാം.

