കൊച്ചി: വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന “HAND TO KNOWLEDGE” പദ്ധതിയുടെ മൂന്നാം ഘട്ടംമൂലമ്പിള്ളി സെന്റ് ജോസഫ് എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും പഠനസാധനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാലയത്തിന് പഠനോപകരണങ്ങൾ കൈമാറി.
വരാപ്പുഴ അതിരൂപത സി.എൽ.സി. ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ സെന്റ് ജോസഫ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷാരോൺ ടീച്ചറിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടന കർമ്മം നിർവഹിച്ചു
. വരാപ്പുഴ അതിരൂപത സി.എൽ.സി. ജോയിന്റ് സെക്രട്ടറി ആൻ മേരി, വുമൺ എക്സിക്യൂട്ടീവ് നേഹ എന്നിവരോടൊപ്പം മറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

