കോട്ടപ്പുറം : കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ തുടക്കമായി.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മോൺ.റോക്കി റോബി കളത്തിൽ മുഖ്യകാർമികനായി. കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കൽ,, കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ.ആൻ്റസ് പുത്തൻവീട്ടിൽ, രൂപത ഫിനാൻഷ്യൽ അസ്മിനിസ്ട്രേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, അസിസ്റ്റൻ്റ് ഫിനാൻഷ്യൽ അസ്മിനിസ്ട്രേറ്റർ ഫാ. ജിബിൻ കുഞ്ഞേലിപറമ്പ് തുടങ്ങിയവർ സഹകാർമ്മികരായി.
കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ യാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. 29 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയാണ് കൺവെൻഷൻ .ഇന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മഖ്യകാർമികത്വം വഹിക്കും. മെയ് 29 ന് കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിയർപ്പിച്ച് സമാപന സന്ദേശം നല്‍കും.