കൊച്ചി: മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സി.എൽ.സി. യുടെ ഭീമ ഹർജിയിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഒപ്പ് വെച്ചു. നല്ല സമരിയക്കാരനെ പോലെ ഇന്നത്തെ യുവജനങ്ങൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നം ആയി കാണുന്നതിൽ സന്തോഷമുണ്ടെന്നു പിതാവ് കൂട്ടി ചേർത്തു.
വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക എന്നിവയാണ് ഭീമഹർജിയിലൂടെ ആവശ്യപ്പെടുന്നത്.
സംസ്ഥാന സി.എൽ.സി. വൈസ് പ്രസിഡന്റും വരാപ്പുഴ അതിരൂപത സി.എൽ.സി. ജനറൽ സെക്രട്ടറിയുമായ ഡോണ ഏണസ്റ്റിൻ, സംസ്ഥാന സി.എൽ.സി. ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ, വരാപ്പുഴ അതിരൂപത സി.എൽ.സി. വൈസ് പ്രസിഡന്റ് ആന്‍സ് നിഖിൻ ഡെന്നിസ്, വരാപ്പുഴ അതിരൂപത സി.എൽ.സി. ജോയിന്റ് സെക്രട്ടറി അലീന എലിസബത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമ ഹർജി ബഹുമാപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് സി.എൽ.സി. സംസ്ഥാന പ്രസിഡന്റ് സാജു തോമസ് പറഞ്ഞു.
.