കണ്ണൂര്‍ | എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദത്തിനു ശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു.
മൃതദേഹം ബന്ധുക്കള്‍ എത്തുന്നതിനു മുമ്പു നടപടികള്‍ പൂര്‍ത്തീകരിച്ച കാര്യവും അന്വേഷിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന് വാദം.