കൊല്ലം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കെസിബിസി മെത്രാൻ സമിതിയുടെ തീരുമാനപ്രകാരം നിർമ്മിച്ചു നൽകുന്ന 100 ഭവന നിർമ്മാണ പദ്ധതിക്ക് കൊല്ലം രൂപത സമാഹരിച്ച് നൽകിയ 2,51,0000 രൂപയുടെ ചെക്ക് കൊല്ലം രൂപതയുടെ ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയും, ക്യു എസ് എസ് എസ് ഡയറക്ടർ ഫാ. സൈജു സൈമണും ചേർന്ന് കേരള സോഷ്യൽ സർവീസ് സൊസൈറ്റി ഫോറത്തിനു വേണ്ടി ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കലിന് കൈമാറി.
ചടങ്ങിൽ ക്യു എസ് എസ് ട്രഷറർ ഫാ. ജോളി എബ്രഹാം രൂപത ഫൈനാൻസ് ഓഫീസർ ഫാ. ടോമി കമാൻസ് എന്നിവർ ആശംസ അറിയിച്ചു.ക്യു എസ് എസ് എസിന്റെ കമ്മ്യൂണിറ്റി ഓർഗനൈസർമാരും ഫിഷ് വെൻഡിങ് സഹോദരങ്ങളും സോഷ്യൽ വർക്ക് വിദ്യാർത്ഥികളും ക്യു എസ് എസ് സ്റ്റാഫുകളും പങ്കെടുത്തു.