പാലക്കാട് : സുൽത്താൻപേട്ട് സി. ആർ. ഐ. യുടെ നേതൃത്വത്തിൽ സന്യാസസംഗമം സുൽത്താൻപേട്ട് മെത്രാസനമന്ദിരത്തിൽ സംഘടിപ്പിച്ചു. സുൽത്താൻപേട്ട് രൂപത മെത്രാൻ അന്തോണിസ്വാമി പീറ്റർ അബിർ പിതാവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സന്യാസികൾ ദൈവകരുണയുടെ മുഖമാകേണ്ടവരാണെന്നു അദ്ദേഹം ഓർമിപ്പിച്ചു. സി. ആർ. ഐ. പ്രസിഡന്റ് ഫാ. ജോസഫ് വേലിക്കകത്ത് അധ്യക്ഷത വഹിച്ചു. സുൽത്താൻപേട്ട് രൂപത സി. ആർ. ഐ. യുടെ പുതിയ പ്രസിഡന്റ് ആയി ഫാ. ജോസ് കല്ലുംപുറത്തും, ഫാ. പ്രേബിൻ, സി. പനിമയം, സി. കാതറിൻ, ഫാ. വിൻസെന്റ് എന്നിവരെ മറ്റു ഭാരവാഹികളായും തിരഞ്ഞെടുക്കുപെട്ടു.
യോഗത്തിൽ വിവിധ സന്യാസ സഭകളിൽ നിന്നുള്ള പ്രതിനിധികളായി എഴുപതോളം സന്യാസി-സന്യാസികൾ പങ്കെടുത്തു.