പെരുമ്പിള്ളി: വരാപ്പുഴ അതിരൂപതയിലെ വൈപ്പിൻ ഫെറോന കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സംഗമം ജൂലൈ 14-ാംതീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ പെരുമ്പിള്ളി ഹോളിഫാമിലി കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തി.
ഉച്ചയ്ക്ക് 2.30ന് ആരാധനയും,തുടർന്ന് ബൈബിൾ പ്രതിഷ്ഠയും അതിനുശേഷം കാര്യപരിപാടികളും നടന്നു.വരാപ്പുഴ അതിരൂപത ചാൻസലർ റവ. ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനവും,വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ മുഖ്യപ്രഭാഷണവും, അതിരൂപത BCC ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി സെമിനാറും നയിക്കുകയുണ്ടായി. ഫെറോന ഡയറക്ടർ റവ.ഫാ.സെബാസ്റ്റിൻ ഒളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഫെറോന വികാരി ഫാ.പോൾ തുണ്ടിയിൽ അനുഗ്രഹ പ്രഭാഷണവും, പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയം ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി ,ഫെറോന യുവജന ഡയറക്ടർ ഫാ.റെനിൽ തോമസ്, അതിരൂപത ബിസിസി കോഡിനേറ്റർ മാത്യു ലിഞ്ചൻ റോയി എന്നിവർ ആശംസ പ്രസംഗവും,ഫെറോന ലീഡർ എബി ജോൺസൺ തട്ടാരുപറമ്പിൽ സ്വാഗതവും,അതിരൂപത ബിസിസി കോഡിനേറ്റർ നിക്സൺ വേണാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. കലാ കായിക മേഖലയിൽ സംസ്ഥാന തലത്തിലും , ദേശീയതലത്തിലും, അന്തർദേശീയ തലത്തിലും പുരസ്കാരങ്ങൾ കരസ്ഥമാക്കിയവരെ ആദരിച്ചു.
തുടർന്ന് സ്നേഹവിരുന്നും, കലാപരിപാടികളും, നടത്തപ്പെട്ടു. രണ്ടായിരത്തിലധികം കുടുംബ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.