കൊല്ലം : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജനസമ്പർക്ക സമിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മൃതി പുരസ്കാരം
ജെയിൻ ആൻസിൽ ഫ്രാൻസീസ് ഏറ്റുവാങ്ങി.
വനിതാ ശാക്തീകരണ രംഗത്തുംസംഘാടന മികവിലും സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.കൊല്ലം പ്രസ് ക്ലബിൽ വെച്ചു നടത്തിയ ചടങ്ങിൽ വെച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ പുരസ്കാര വിതരണം നടത്തി.
സംസ്ഥാന പ്രസിഡൻ്റ് സജീവ് പരശിവിള അദ ധ്യക്ഷനായിരുന്നു . യാക്കോബായ സഭാ കൊല്ലം രൂപതാ അധ്യക്ഷ്യൻ മാർ ദിവന്ന്യാ സിസ് മെത്രാൻ , കെ പി സി സി സെക്രട്ടറി അഡ്വ.ജെർമിയാസ് ,കൊല്ലം ലത്തീൻ രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ ബിനു തോമസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാധ്യമ രംഗത്തെയും സാമൂഹ്യ സാംസ്കാരിക രംഗത്തെയും നിരവധി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.