കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ പ്രവർത്തിക്കുന്ന ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിന്റെ ഒരു വർഷക്കാലയളവിൽ SRC Govt. അംഗീകാരത്തോടുകൂടി നടത്തുന്ന ഡിപ്ലോമ കോഴ്സിന്റെ 2024 – 2025 അധ്യയന വർഷത്തിന്റെ ഉദ്ഘാടനം ജൂബിലി കോംപ്ലക്സിൽ നടത്തി.
കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു . ആധുനിക സമൂഹത്തിലെ മാറിവരുന്ന ഫാഷൻ തരംഗങ്ങളെ പറ്റിയും ഇന്നത്തെ തലമുറയിൽ ഇതു വഹിക്കുന്ന സ്വാധീനത്തെ പറ്റിയും സംസാരിച്ചു. കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ഫാഷൻ ഡിസൈനിങ് രംഗത്തെ പുതിയ ജോലി സാധ്യതകളെ പറ്റി അദ്ദേഹം പറഞ്ഞു .
സൈബർ ക്രൈം , മൊബൈലിന്റെ ദുരുപയോഗം എന്നിവയെ ആസ്പദമാക്കി സൂരജ് കുമാർ SPC ബോധവൽക്കരണ ക്ലാസ് നടത്തി. യോഗത്തിൽ CSSS അസിസ്റ്റന്റ് ഡയറക്ടർ . ഫാ . ജൈഫിൻ ദാസ് കട്ടികാട്ട് സ്വാഗതവും ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ഡിസൈനിങ് അധ്യാപിക എമി നന്ദിയും രേഖപ്പെടുത്തി.