കൊച്ചി:യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ് സംസ്ഥാന ഭാരവാഹികൾ അഭിവന്ദ്യ മെത്രാൻമാരെ സന്ദർശിച്ചു.
യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ്, സംസ്ഥാന ഭാരവാഹികൾ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ, കോഴിക്കോട് ബിഷപ്പ് റൈറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ, വിജയപുരം ബിഷപ്പ് റൈറ്റ് റവ. ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ആലപ്പുഴ ബിഷപ്പ് റൈറ്റ് റവ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ എന്നിവരെ സന്ദർശിച്ചു.
സന്ദർശനവേളയിൽ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ പാർളമെന്റിലും സംസ്ഥാന നിയമസ്സഭകളിലും ആഗ്ലോ ഇന്ത്യൻ പ്രാതിനിധ്യത്തിന്റെ പുന:സ്ഥാപനം, ഡയാലിസിസ് രോഗികൾക്കായി സൗജന്യ ഡയാലിസിസിന് മെഷീനുകൾ ലഭ്യമാക്കുന്നത്, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ഒരു ആദ്ധ്യാത്മിക ഉപദേഷ്ടാവിനെ ലഭ്യമാക്കുന്നത്, സമുദായം നേരിടുന്ന മറ്റു പ്രതിസന്ധികൾ എന്നിവ ചർച്ചാവിഷയമായി.
പുതിയതായി അഭിഷിക്തനായ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ആന്റണി വാലുങ്കൽ പിതാവിന് യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ് പ്രസിഡന്റ് ഇൻ ചീഫ് മാർഷൽ ഡിക്കൂഞ്ഞ പൂച്ചെണ്ട് സമർപ്പിച്ചു.