കിങ്സ്ടൗണ്‍: ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. നാല് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയ എട്ട് ടീമുകളാണ് സൂപ്പര്‍ എട്ടില്‍ മത്സരിക്കുന്നത്. മുന്ചാമ്പ്യന്മാരായ ഇന്ത്യയും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിലാണ്, സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ്.
ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലൈനപ്പായി.ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്നും ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ അവസാന ടീം.
ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകള്‍ നേരത്തെ തന്നെ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
ഗ്രൂപ്പ് 1 : ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്
ഗ്രൂപ്പ് 2 : ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, യുഎസ്എ
ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് – പാപുവ ന്യൂ ഗിനിയയേയും വെസ്റ്റ് ഇൻഡീസ് – അഫ്ഗാനിസ്ഥാനെയും നേരിടും. വിന്‍ഡീസ് അഫ്ഗാൻ പോരാട്ടത്തോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.
ജൂണ്‍ 19നാണ് സൂപ്പര്‍ 8ലെ മത്സരങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വീതം മത്സരങ്ങളാകും സൂപ്പര്‍ എട്ടില്‍ ഓരോ ടീമും കളിക്കുക. രണ്ടാം ഗ്രൂപ്പിലെ ദക്ഷിണാഫ്രിക്കയും യുഎസ്എയും തമ്മിലാണ് രണ്ടാം റൗണ്ടില്‍ ആദ്യ മത്സരം.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. കെൻസിങ്ടണ്‍ ഓവലില്‍ ജൂണ്‍ 20ന് രാത്രി എട്ടിനാണ് ഈ മത്സരം. ഇതിന് പിന്നാലെ, ജൂണ്‍ 22ന് ബംഗ്ലാദേശിനെയും 24ന് ഓസ്ട്രേലിയയേയും രോഹിത് ശര്‍മയും സംഘവും നേരിടും.