കൊച്ചി: മാനസാന്തരത്തിന്റെയും കുരിശിന്റെയും പാവന വേദിയാകാൻ മഞ്ഞുമ്മൽ കാർമലീത്ത ധ്യാനകേന്ദ്രത്തിനു ലഭിച്ചത് ദൈവിക നിയോഗമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു.
കാർമലീത്ത ധ്യാനകേന്ദ്രത്തിന്റെ (സി.ആർ.സി.) ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് കർമല മാതാവിന്റെ തിരുനാൾ സമുഹ ദിവ്യബലിയിൽ മുഖ്യ കാർമികനായി ബിഷപ് ഡോ.ആന്റണി വാലുങ്കൽ കാർമലോത്തരീയ ധാരണ ജൂബിലി ലോഗോ പ്രകാശനവും നിർവഹിച്ചു.
ഫാ. ബെന്നി ആച്ചറുപറമ്പിൽ, ഫാ. ഫിലിപ്പ് കാരിക്കശ്ശേരി, ഫാ. അഗസ്റ്റിൻ പുതിയ കുളങ്ങര, ഫാ. പോൾ നടുവിലതയ്യിൽ , ഫാ. ബോബി സേവ്യർ, ഫാ. വിൽസൺ കപ്പാട്ടിൽ, ഫാ. കെ ആർ ആന്റണി, ഫാ. ദേവദാസ് എന്നിവരും സന്നിഹിതരായിരുന്നു.

