അംഗോള: അംഗോളയിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ വിയാനി രൂപതയിലെ മുക്സിമ മരിയൻ ദേവാലയത്തിൽ പാപ്പ ജപമാലയ്ക്ക് നേതൃത്വം നൽകും. മുക്സിമ മരിയന്‍ ദേവാലയത്തില്‍ പാപ്പ നയിക്കുന്ന ജപമാലയില്‍ ഏകദേശം 2 ദശലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതിയ റെക്കോര്‍ഡായി മാറിയേക്കും. 1599-ല്‍ സ്ഥാപിതമായ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഏതെങ്കിലുമൊരു പാപ്പ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ പാപ്പ നേതൃത്വം നല്കുന്ന ഈ ജപമാല ഒരു ആത്മീയ വഴിത്തിരിവാകുമെന്ന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മിപിന്ഡി ലുബന്സാഡിയോ ആല്‍ബര്‍ട്ടോ പറഞ്ഞു. ഇത് അംഗോളന്‍ ജനതയുടെ ഹൃദയത്തില്‍ എന്നും ആലേഖനം ചെയ്യപ്പെടുന്ന പ്രാര്‍ത്ഥനയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംഗോളയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായും ആരാധനാലയമായും ഈ ദേവാലയം കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും, ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമുള്പ്പടെ സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.
Trending
- പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണം: കെ.എൽ.സി.എ.കൊച്ചി രൂപത
- ‘സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ’ ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു
- ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് തുടക്കം; വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു
- വരാപ്പുഴ അതിരൂപതയിൽ ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- ഫിഫ ലോകകപ്പ് 2026ആവേശം കൊടിയിറങ്ങി; വിവാദങ്ങളും വിസ്മയങ്ങളും നിറഞ്ഞ കാല്‍പന്താട്ടം
- ആനി മസ്ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണം: കെഎൽസിഎ
- തൂഫാൻ മാരത്തോൺ സംഘടിപ്പിച്ചു
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാചരണം ; ഫ്രാൻസിസ്കൻ ആത്മീയസദസ് ഇന്ന്

