കൊച്ചി: സെൻ്റ് തെരേസാസ് കോളേജിൻ്റെ അലുമ്നേ അസ്സോസിയേഷൻ (ആസ്റ്റാ) അമ്മമാരുടെ ദിനത്തോടനുബന്ധിച്ച് മേയ് 10-ന് “മദേർസ് ഫോർ പീസ്” എന്ന ആശയത്തോടെ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കുന്നു.
പരിപാടി രാവിലെ 5:30-ന് സെൻ്റ് തെരേസാസ് കോളേജ്, പാർക്ക് അവന്യൂവിൽ നിന്ന് ആരംഭിക്കും. വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിപ്പിച്ച് മാതൃത്വത്തിന്റെ ആത്മാവിനെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. കൂടാതെ, സമൂഹത്തിൽ ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഒരു മനോഭാവം വളർത്തുക എന്നതും ഇതിന്റെ ഉദ്ദേശ്യമാണ്.12 വയസും അതിൽ കൂടുതലുമായ സ്ത്രീകൾക്കും കുട്ടികൾക്കും, വ്യത്യസ്ത ശേഷിയുള്ളവർക്കും പങ്കെടുക്കാം. പരിപാടിയിൽ 3–5 കിലോമീറ്റർ നടപ്പും 3–5 കിലോമീറ്റർ സൈക്ലിംഗും ഉണ്ടായിരിക്കും.

