കാരക്കസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ടായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു .വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബറാണ് ഡെല്‍സി റോഡ്രിഗസിന് ചുമതല നല്‍കിയത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തിലാണിത് .
സൈനിക ആക്രമണത്തിലൂടെ നിക്കോളാസ് മഡൂറോയയും ഭാര്യ സിലിയ ഫ്ലോറസിനെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെയാണിത് .യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണം എന്നും ട്രംപ് പ്രതികരിച്ചിരുന്നു.

