കൊച്ചി: തൈക്കൂടം ദേവാലയത്തിന്റെ 180-ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇടവക സമുദായ സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതാ സഹായം മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ മുഖ്യാതിഥിയായിരുന്നു.
ഇടവക കെഎൽസിഎ ബിസിസി കേന്ദ്രസമിതി എന്നിവയുടെ നേതൃത്വത്തിൽ
സംഘടിപ്പിച്ച സമുദായ സംഗമ പരിപാടിയിൽ 350 ലേറെ പ്രതിനിധികൾ മുഴുവൻ സമയവും പങ്കെടുത്തു.വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം പതാക ഉയർത്തി.ഇടവക വികാരി ഫാ. ജോബി അശീ തുപറമ്പിൽ,ഫാ. യേശുദാസ് കൊച്ചു വീട്ടിൽ,ഫാ. ക്രിസ്റ്റി എന്നിവരുടെ മുഖ്യകാർമികത്വത്തിൽദിവ്യബലിഅർപ്പിച്ചു.
ഇടവകാംഗമായ ഗ്രാൻ്റ് ഷെവലിയർ എൽ എം പൈലിയുടെ മൃതകുടീരത്തിൽ പുഷ്പാർച്ചനയും ഇടവകയിലെ മൺമറഞ്ഞ സമുദായ സ്നേഹികൾക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻറ്
സി.ജെ പോൾ അധ്യക്ഷത വഹിച്ചു.
കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ.തോമസ് മുഖ്യപ്രഭാഷണം നടത്തി.വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഉമ തോമസ് എം ൽ എ,കെ. ജെ മാക്സി എം ൽ എ,
ഷാജി ജോർജ്, ഡൊമിനിക് പ്രസൻ്റേഷൻ, KLCA യുണിറ്റ് പ്രസിഡൻ്റ്
എം.എ ജോളി സ്വാഗതം ആശംസിച്ചു.
ഇടവക വികാരി ഫാ. ജോബിഅശിതു പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി.
BCC അൽമായ കോഡിനേറ്റർ ബേബി കൊച്ചു വീട്ടിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ KLCA വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയി പാളയത്തിൽ “ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ, ജാതി സെൻസസ്” എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് ശേഷം നടന്ന ജനജഗരം സമ്മേളനത്തിൽ കെ എൽ സി എ വരാപ്പുഴ അതിരൂപത
സെക്രട്ടറി സിബി ജോയ് “കേരളത്തിൽ കത്തോലിക്കാ സഭയുടെ ഉത്ഭവവും വളർച്ചയും” എന്ന വിഷയവും കെ എൽ സി എ സംസ്ഥാന സമിതി അംഗം ലൂയിസ് തണ്ണിക്കോട്ട് “കേരളത്തിൽ ലത്തിൻ സഭ അഭിമുവികരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും “എന്ന വിഷയത്തിൽ എന്നാ വിഷയവും അവതരിപ്പിച്ചു.
സമാപന സമ്മേളനം ടി ജെ വിനോദ് എം ൽ എ ഉത്ഘാടനം ചെയ്തു. ഇടവക സഹ വികാരി ഫാ.റാഫേൽ സ്റ്റിനിൽ ചാണശ്ശേരി അധ്യക്ഷത വഹിച്ചു.കെ എൽ സി എ വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കേന്ദ്രസമിതി ലീഡർ ബിസി, നെൽസൺ തിരുനിലത്ത്,ആൻറണി ആശാൻ പറമ്പിൽ , സാബു ജോർജ് ,സേവ്യർ പി ആൻറണി എന്നിവർ പ്രസംഗിച്ചു.
മോഴ്സി ടീച്ചർ,ജോഷി പള്ളൻ, ഫ്രാൻസിസ് കുറ്റേഴത്ത്, എന്നിവരും BCC, KYCM, KLCWA, CSS, CLC, സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി, മാത്യവേദി, പിത്യവേദി, ലിജിയൻ ഓഫ് മേരി, മതബോധന വിഭാഗം, കർമ്മലിത്ത സഭ എന്നീ സംഘടനാ പ്രവർത്തകരും സന്നിഹിതരായിരുന്നു.
വരാപ്പുഴ അതിരൂപത എറണാകുളം അങ്കമാലി അതിരൂപത സംയുക്തമായി സംഘടിപ്പിച്ച ഡാൻസ് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സമ്മാനം നേടിയ തൈക്കൂടം ഇടവകയിലെ യുവജന കൂട്ടായ്മ അവതരിപ്പിച്ച നൃത്തശില്പവും ജോൺസൺ പൂക്കാട്ടുപടി അവതരിപ്പിച്ച വൺ മാൻ ഷോയും സമുദായ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.