വരാപ്പുഴ: ജപമാല മാസാചരണത്തോടനുബന്ധിച്ച് വരാപ്പുഴ ബസിലിക്ക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ മരിയൻ കൂടാരം ജപമാല എക്സിബിഷൻ നടത്തി.
വരാപ്പുഴ കാർമ്മൽ ഹാളിൽ നടന്ന എക്സിബിഷൻ വരാപ്പുഴ ബസിലിക്ക റെക്ടർ ഫാ.ജോഷി കൊടിയന്തറ O.C.D ഉദ്ഘാടനം ചെയ്തു. ബസിലിക്ക സഹവികാരിയും മതബോധന ഡയറക്ടറുമായ ഫാ.ഫ്രാൻസിസ് O.C.D എക്സിബിഷൻ ഔദ്യോഗികമായി തുറന്നുകൊടുത്തു.
എക്സിബിഷൻ ജപമാലകളോടൊപ്പം മതബോധന വിദ്യാർഥികൾ ഒരുക്കിയ ജപമാലകൾ കൂടി ചേർന്നപ്പോൾ മരിയൻ കൂടാരം എക്സിബിഷൻ നല്ലൊരു മരിയൻ ആത്മീയാനുഭവമായി. രണ്ടായിരത്തിലധികം ജപമാലകളുടെയും വ്യത്യസ്തരൂപങ്ങളുടെയും വിവിധ പ്രദർശന വസ്തുക്കളുടെയും എക്സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എക്സിബിഷന് മതബോധന ഡയറക്ടർ ഫാ. ഫ്രാൻസിസ് O.C.D, മതബോധന HM പീറ്റർ ജോർജ് വാഴപ്പിള്ളി, PTA പ്രസിഡന്റ് ഷൈസൻ ചെറിയകടവിൽ എന്നിവർ നേതൃത്വം നൽകി.