കൊച്ചി: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലും നടത്തിവരുന്ന ജനജാഗരം എന്ന ജനസമ്പർക്ക പരിപാടിക്ക് കൊച്ചി രൂപതയിൽ ഫോർട്ടുകൊച്ചി സാന്തക്രൂസ് ബസിലിക്കയിൽ നിന്ന് ആരംഭം കുറിച്ചു.
ഫോർട്ട് കൊച്ചി സാന്തക്രൂസ് ബസിലിക്ക ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബസിലിക്ക റക്ടർ റവ. ഡോ. ജോൺസൺ ചിറമേൽ അധ്യക്ഷത വഹിച്ചു .അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി കുഴിവേലിൽ വിഷയം അവതരിപ്പിച്ചു.
കേരളത്തിൽ ലത്തീൻ സമുദായം നേരിടുന്ന പ്രശ്നങ്ങൾ – പ്രതിസന്ധികൾ – പ്രതിവിധികൾ എന്ന വിഷയത്തിൽ സേവ്യർ ചെട്ടിവേലിക്കകത്ത് , ടി. എ. ഡാൽഫിൻ , സോണി പവേലിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊച്ചി രൂപതയിൽ കണ്ണമാലി, കുമ്പളങ്ങി ,അരൂർ , ഇടകൊച്ചി ,തങ്കി , ഫെറോന കളിലായി വരും ദിവസങ്ങളിൽ ജനജാഗരം സമ്മേളനങ്ങൾ സംഘടിപ്പിക്കും.
പ്രാദേശിക വികസന പ്രശ്നങ്ങളും അധികാരത്തിലെ പങ്കാളിത്തം സംബന്ധിച്ചു വിഭവങ്ങളുടെ നിതിപുർവ്വമായ വിതരണത്തെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ലിനു തോമസ്, ബാബു കാളി പറമ്പിൽ ,രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ടി. എക്സ്. ജോസി, കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് കാസിപ്പൂപ്പന, ശരത് ബാവക്കാട്ട് ,ജോബ് പുളിക്കിൽ, മെറ്റൽഡാ മൈക്കിൾ ,മോളി മൈക്കിൾ ,ജസ്റ്റിൻ എം ജെ എന്നിവർ പ്രസംഗിച്ചു.