ന്യൂയോർക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ഇതിഹാസമായി ഇറ്റാലിയൻ താരം ജാനിക് സിന്നർ. കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നർ. ഫൈനലിൽ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്കോർ: 6-3, 6-4, 7-5.
ഈ വിജയം വളരെ വലിയ കാര്യമാണെന്ന് സിന്നർ പ്രതികരിച്ചു.കരിയറിൻ്റെ അവസാന കാലഘട്ടം ശരിക്കും എളുപ്പമായിരുന്നില്ല എന്നും എന്നാൽ ടീം അംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രിറ്റ്സിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 21 വർഷത്തെ യുഎസ് പുരുഷ ഗ്രാൻഡ് സ്ലാം വരൾച്ചയ്ക്ക് ഫ്രിറ്റ്സ് അന്ത്യം കുറിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്ക് പക്ഷെ നിരാശയാണ് ഉണ്ടായത്.ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയ ശേഷം സിന്നർ തൻ്റെ കൈകൾ ഉയർത്തിയതോടെ ആർതർ ആഷെ സ്റ്റേഡിയത്തിന് ചുറ്റും ആർപ്പുവിളികൾ മുഴങ്ങി.