തിരുവനന്തപുരം : ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞതിന് വിദ്യാർത്ഥികൾക്ക് നേരെ 124 വകുപ്പ് ചുമത്തിയത്.
രാജ്ഭവൻ്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. ഗവർണറുടെ പ്രവൃത്തി ജനങ്ങൾ കാണുന്നുണ്ടെന്നും, ഗവർണർമാർ ചാൻസലർമാർ ആവേണ്ടന്ന അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.