ന്യൂഡൽഹി : ലോക്സഭയിൽ സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്. തങ്ങളുടെ എംപി മഹുവ മൊയ്ത്രയെപുറത്താക്കിയ മാതൃകയിൽ, പ്രതിഷേധക്കാർക്ക് പാർലമെന്റിനകത്ത് കടക്കാന്‍ പാസ് നൽകിയ ബിജെപി എംപിയെയും പുറത്താക്കണമെന്നാണ് തൃണമൂലിന്റെ ആവശ്യം.
മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയുടെ സന്ദർശക പാസ് ഉപയോഗിച്ചാണ് പ്രതിഷേധക്കാർ ലോക്സഭയിൽ എത്തിയത്. ഇതാണ് തൃണമൂൽ അടക്കമുള്ള പ്രതിപക്ഷം ബിജെപിക്കെതിരെ ആയുധമാക്കുന്നത്.
പ്രതാപ് സിംഹ മുഴുവൻ പാർലമെന്റിന്റെയും സുരക്ഷ അപകടത്തിലാക്കിയെന്നും സഹ എംപിമാരുടെ സുരക്ഷ അപകടത്തിലാക്കിയ സിംഹയ്ക്ക് പാർലമെന്റേറിയനായി തുടരാൻ എന്ത് അവകാശമാണുള്ളതെന്നും തൃണമൂല്‍ നവ മാധ്യമമായ എക്സിലൂടെ ചോദിച്ചു.