Browsing: Volleyball

വോളിബോള്‍ എന്ന കളിയില്‍ ഉയരം ഒരു അനിവാര്യ ഘടകമായി കണക്കാക്കപ്പെടുന്നു. നെറ്റിനു മുകളില്‍ ചാടി പന്ത് മറുകോര്‍ട്ടിലേക്ക് അടിച്ചിരുത്താന്‍, പ്രതിരോധഭിത്തികളെ മറികടക്കാന്‍, ശരീരഘടനയെന്ന ആയുധം അനിവാര്യമാണെന്ന ധാരണ കളിയുലകത്ത് പതിഞ്ഞതാണ്. എന്നാല്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ഒരു പെണ്‍കുട്ടി ആ പാരമ്പര്യവിശ്വാസത്തെ തന്റെ പവര്‍ അറ്റാക്കുകളാലും ജംപ് സര്‍വീസുകളാലും ചോദ്യം ചെയ്തപ്പോള്‍, ഇന്ത്യന്‍ വനിതാ വോളിബോളിന് ഒരു പുതിയ മുഖമുദ്ര ലഭിച്ചു. ആ പേര് അനു ജേക്കബ്.