- KLCA ഓച്ചന്തുരുത്ത് യൂണിറ്റ്; കുട്ടികൾക്കായി സമ്മർ ക്യാമ്പ്
- “രൂപതാ വൈദികരും ഡിജിറ്റൽ ജീവിതവും” : ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ വാർഷിക സമ്മേളനം നടന്നു.
- പാപ്പായ്ക്കെതിരായ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം; ലോകനേതാക്കൾ പ്രതികരിക്കുന്നു
- ലിയോ പാപ്പാ അൽജീരിയയിൽ
- ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല; സുവിശേഷത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്: ലെയോ പാപ്പ
- “യുദ്ധം മതിയാക്കാം; ജീവനെ സംരക്ഷിക്കുക എന്നതാണ് യഥാർത്ഥ ശക്തി: പാപ്പാ
- ഉണര്വ്വ് 2K26പൂമൊട്ടുകള്ക്കായി ഒരുക്കുന്ന അവധിക്കാല ക്യാമ്പ്
- ബിഷപ്പ് മത്യാസ് കാപ്പിൽ ദർശനികനായ മിഷനറി: മോൺ. കായാവിൽ
Browsing: Pope’s Message
ലത്തീൻ ആരാധന ക്രമം, നോമ്പുകാലം അഞ്ചാം ശനിയാഴ്ചയിലെ സുവിശേഷ ഭാഗമായ, യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം 45 മുതൽ 57 വരെയുള്ള വചനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, മൊണാക്കോയിലെ വിശ്വാസികൾക്ക് ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകിയത്. യേശുവിനെ കൊല്ലുവാൻ വേണ്ടി യഹൂദർ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യം ആമുഖമായി പാപ്പാ സുവിശേഷ വെളിച്ചത്തിൽ ചോദിക്കുന്നുണ്ട്
മൊണാക്കോയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ സാധിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ വിശ്വാസവും, റോമൻ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധമാണ്, ഈ നാടിനെ വ്യതിരിക്തമാക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.
കത്തോലിക്കാ സഭ എന്തുകൊണ്ടാണ്, കുടിയേറ്റക്കാരുടെ വിഷയത്തിൽ അധികം താത്പര്യം കാണിക്കുന്നതെന്ന ഒരു ചോദ്യം സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകമായി, പാപ്പാമാർ തങ്ങളുടെ സന്ദേശങ്ങളിൽ, കുടിയേറ്റക്കാർക്ക് വേണ്ടി സംസാരിക്കുമ്പോൾ, മുഖം തിരിക്കുന്ന ഒരു പ്രവണതയും വിശ്വാസികൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. വിശപ്പിന്റെ വിളി അറിയണമെങ്കിൽ, ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് പറയുന്നതുപോലെ, കുടിയേറ്റത്തിന്റെ കയ്പുനിറഞ്ഞ വേദന മനസ്സിലാകണമെങ്കിൽ, അത്തരം ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയ വ്യക്തികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയെ പുരുഷന്മാരിൽ മാത്രം ഭരമേൽപ്പിക്കുന്നതിനെ അപ്പോസ്തോലിക പിന്തുടർച്ചയുടെ വെളിച്ചത്തിൽ മനസ്സിലാക്കാമെന്നും “സുവിശേഷപരമായ ദാനധർമ്മത്തിൽ തീക്ഷ്ണതയുള്ളവരും” “ധൈര്യമുള്ള മിഷനറിമാരും” ആയ പുരോഹിതന്മാരെയാണ് പൗരോഹിത്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതെന്നും ലിയോ പതിനാലാമൻ പാപ്പ ബുധനാഴ്ച പറഞ്ഞു.
പാരിസ്ഥിതിക ഉത്തരവാദിത്തം സാങ്കേതിക വിവരശേഖരണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അവ ആവശ്യമാണെങ്കിലും, പര്യാപ്തമല്ല പകരം മനസ്സിനെയും ഹൃദയത്തെയും കൈകളെയും ഉൾപ്പെടുത്തുന്ന ഒരു വിദ്യാഭ്യാസം ആവശ്യമാണെന്നും എടുത്തു പറഞ്ഞുകൊണ്ട്, “ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുക – ഭാവിക്കായി ദാഹിക്കുന്ന ഒരു പുതിയ മാനവികത” എന്ന വിഷയത്തിൽ, ത്രേവിസോയിൽ വച്ച് നടക്കുന്ന പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും, കൊലപാതകങ്ങളും വർധിക്കുന്ന ഒരു സാഹചര്യത്തിൽ, ഇവ തടയുന്നതിന്, സഭയും, വിദ്യാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടും, പരസ്പര ബഹുമാനത്തിന്റെ ഒരു സംസ്കാരം വളർത്തേണ്ടതിനു ഈ ഇരു തലങ്ങളിൽ നിന്നുമുള്ള സഹായം അഭ്യർത്ഥിച്ചുകൊണ്ടുമുള്ള, “വിശുദ്ധ പത്രോസിന്റെ ചത്വരം” (Piazza San Pietro) എന്ന മാസികയുടെ വായനക്കാരി, ജൊവാന്നയുടെ, കത്തിന്, പാപ്പാ മറുപടി നൽകി
നാടകീയമായ യുദ്ധ രംഗങ്ങളിലൂടെ കടന്നു പോകുന്ന, മധ്യ പൂർവേഷ്യ, ഇറാൻ, പാക്കിസ്‌താൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രത്യേകം പേരെടുത്തു പരാമർശിച്ചുകൊണ്ട്, സമാധാനത്തിനായി, ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥനകൾ നടത്തി. മാർച്ചു മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ, നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ അഭ്യർത്ഥനകളിലാണ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും ഏവരെയും ആഹ്വാനം ചെയ്തത്.
നോമ്പുകാലത്തിന്റെ ഒന്നാം ഞായറാഴ്ച്ചയായ, ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്ന യേശുവിനെ കുറിച്ചാണ് സുവിശേഷം നമ്മോട് സംസാരിക്കുന്നത്. നാൽപ്പത് ദിവസം ഉപവസിച്ച ശേഷം, തന്റെ മാനുഷികമായ ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നു: ശാരീരിക തലത്തിൽ വിശപ്പും ധാർമ്മിക തലത്തിൽ പിശാചിന്റെ പ്രലോഭനങ്ങളും. നമ്മുടെ യാത്രയിൽ നാമെല്ലാവരും അനുഭവിക്കുന്ന അതേ ക്ഷീണം അവനും അനുഭവിക്കുന്നു, പിശാചിനെ ചെറുത്തുനിൽക്കുന്നതിലൂടെ, അവന്റെ വഞ്ചനകളെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.
തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.
വിവിധ സംഘർഷങ്ങളാൽ ദുരിതപൂർണ്ണമായ ഒരു ലോകത്ത്, പുതിയ തലമുറകൾക്കുള്ള ഒരു ഭാവി സാഹോദര്യത്തിൽ മാത്രമാണ്, കെട്ടിപ്പടുക്കുക സാധ്യമാണെന്ന്, ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ ഓർമിപ്പിച്ചു. ഫെബ്രുവരി മാസം എട്ടാം തീയതി ത്രികാല പ്രാർത്ഥനയുടെ അവസാനം നടത്തിയ അഭ്യർത്ഥനകളുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
