Browsing: KLCA

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
(കെഎൽസിഎ ) സംസ്ഥാന മാനേജിങ് കൗൺസിൽ യോഗം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ
ചേരും. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷെറി ജെ തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള തുടർ പ്രചരണ പരിപാടികൾക്ക് അന്തിമരൂപം നൽകും.
ഇക്കാര്യമുന്നയിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ജനറൽ കൗൺസിലിൽ കൈക്കൊള്ളും.

2025 ലെ ക്രിസ്തുമസ് കാലഘട്ടത്തിലു ണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്കയുളവാക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ഗവർണറുടെ ഓഫീസിൽപോലും ക്രിസ്തുമസ് പ്രവർത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിൻറെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകും.