Browsing: Israel war

ജറുസലേമിലെ സഭയും ഇസ്രായേൽ അധികാരികളുമായി നടന്ന ചർച്ചയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് താത്കാലിക സമ്മതം നൽകാൻ ഇസ്രായേൽ തീരുമാനിച്ചു. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ദ നാടിന്റെ കസ്റ്റോഡിയനും തിങ്കളാഴ്ച ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തിരുകല്ലറ ദേവാലയത്തിൽ വിശുദ്ധ വാരത്തിന്റെയും ഈസ്റ്റർ ആഘോഷങ്ങളുടെയും ക്രമീകരണങ്ങൾ സംബന്ധിച്ച് ഇസ്രായേൽ അധികാരികളുമായി ഒരു കരാറിലെത്തിയതായി പ്രഖ്യാപിച്ചു.

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിനെയും കസ്റ്റോഡിയനെയും തടഞ്ഞു ഇസ്രായേൽ പോലീസ്. ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെയുമാണ് ഇസ്രായേൽ പോലീസ് തടഞ്ഞത്. സംഭവത്തില്‍ ജെറുസലേം ലത്തീൻ പാത്രിയർക്കേറ്റ് കനത്ത പ്രതിഷേധം രേഖപ്പെടുത്തി.