Browsing: Backery

മദ്യവ്യാപനത്തില്‍ പിണറായി വിജയനും സഖാക്കളും കേരളത്തില്‍ പാതിവഴിക്കാക്കിയ വിപ്ലവത്തിന്റെ വീര്യം ചോര്‍ന്നുപോകാതെ നോക്കാന്‍ യുഡിഎഫ് സര്‍ക്കാരിലും എക്‌സൈസ് വകുപ്പിലും ആരൊക്കെയോ ഇപ്പോഴും മത്തുപിടിച്ചുനില്പുണ്ടെന്നതിനു തെളിവാണ് തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് അന്നമനട ഗ്രാമപഞ്ചായത്തില്‍ മേലഡൂരിലെ ബേക്കറിയില്‍ വില്‍പനയ്ക്കായി 10 ശതമാനം ആല്‍ക്കഹോള്‍ അടങ്ങുന്ന ഹോര്‍ട്ടി വൈന്‍ സംസ്ഥാനത്ത് മദ്യവിപണിയുടെ കുത്തകനിയന്ത്രണമുള്ള ഗവണ്‍മെന്റ് വക ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് അലോട്ട് ചെയ്ത ചരിത്ര വൈചിത്ര്യം