Browsing: Avinjon

ക്രൈസ്തവസഭയുടെ ആരംഭകാലം മുതലേ ശക്തമായ എതിര്‍പ്പുകളാണ് മറ്റു മതവിഭാഗക്കാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ധാരാളം പേര്‍ രക്തസാക്ഷികളായി. മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച കാഴ്ചവച്ചുവെങ്കിലും ഭീഷണികള്‍ അപ്പോഴും തുടര്‍ന്നു. ഇസ്ലാം മതവിശ്വാസികളില്‍ നിന്നും യഹൂദരില്‍ നിന്നുമുള്ള പീഡനങ്ങളും അവഹേളനങ്ങളും ഈ ഘട്ടത്തിലും തുടര്‍ന്നു. എന്നു മാത്രമല്ല, ഭൂരിഭാഗം ക്രൈസ്തവരുണ്ടായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുടെ സമീപനവും സുഖകരമായിരുന്നില്ല.