Browsing: Apocalypse of St John

ബൈബിളിലെ വെളിപാട് പുസ്തകത്തെ ആസ്പദമാക്കി സംവിധായകന്‍ സൈമണ്‍ ഡെലാക്രെ നിര്‍മിച്ച ‘ദി അപ്പോക്കാലിപ്‌സ് ഓഫ് സെന്റ് ജോണ്‍’ എന്ന ചിത്രം യുഎസിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബൈബിളിലെ അവസാന പുസ്തകമായ വെളിപാടിന്റെ സന്ദേശം അത്യാധുനിക ദൃശ്യവിസ്മയങ്ങളിലൂടെയും ചരിത്രപരമായ ഉള്‍ക്കാഴ്ചകളിലൂടെയും വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ സൈമണ്‍ ഡെലാക്രെ.