Browsing: latest

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രഖ്യാപനം ഇക്കാലത്ത് ഒരു പരിഷ്‌കൃത സമൂഹത്തിനും ഉള്‍ക്കൊള്ളാനാവാത്ത അനര്‍ത്ഥക വിഡംബനമാണ്. ലോക വനിതാ ദിനത്തില്‍ സ്ത്രീശക്തിയെ ആദരിക്കുന്നതിന് ഭോപാലില്‍ പ്രതീകാത്മകമായ പല പ്രകടനങ്ങളും ആവിഷ്‌കരിക്കുന്നതിനിടയിലാണ് മോഹന്‍ യാദവ് ന്യൂനപക്ഷ വിരുദ്ധ മതവികാരം ഇളക്കിവിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ പോലും നിഷ്പ്രഭനാക്കാന്‍ തനിക്കു കഴിയുമെന്ന് തെളിയിച്ചത്.

കേരളത്തിലെ അല്മായ നേതാക്കളില്‍ പ്രമുഖനും  പത്രാധിപരുമായ മാര്‍ഷല്‍ ഫ്രാങ്കിന്റെ അഞ്ചാമത്തെ പുസ്തകം ‘അമാവാസി നാളിലെ നുറുങ്ങുവെട്ടം ‘ സ്ഥിതി ബുക്‌സ് പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ 18 വര്‍ഷങ്ങളായി കൊല്ലം രൂപതയുടെ മുഖപത്രം വിശ്വധര്‍മ്മം മാസികയുടെ എഡിറ്ററാണ് മാര്‍ഷല്‍ ഫ്രാങ്ക്.

നിര്‍മാതാവും സംവിധായകനുമായ വെര്‍ണര്‍ ഹെര്‍സോഗ് ഒരുക്കിയ 1982-ലെ ജര്‍മ്മന്‍ ചിത്രം ഫിറ്റ്‌സ് കറാള്‍ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്‍മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്‍ത്തുന്നു. ജര്‍മ്മന്‍ സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്‍സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില്‍ ഒരാളാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.