Browsing: latest

ദൈവത്തിന്റെ വിശ്വസ്ത ദാസനും, സഹനത്തിന്റെയും, കരുണയുടെയും, നീതിയുടെയും പ്രതീകവുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ്…

പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധവാതില്‍ ലോകത്തിനായി തുറന്നിട്ടുകൊണ്ട്, ഉയിര്‍പ്പുതിരുനാളില്‍ ഭൂമുഖത്ത് ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ദൈവകരുണയുടെ ആശീര്‍വാദം നല്‍കിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് ലോകം ഇന്നു വിടചൊല്ലുന്നു.

റോമിലെ സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ നാളെ ഫ്രാന്‍സിസ് പാപ്പായെ അടക്കം ചെയ്യുന്ന കല്ലറ നിര്‍മിച്ചിരിക്കുന്നത് ഇറ്റലിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലിഗൂറിയയില്‍, അദ്ദേഹത്തിന്റെ അമ്മ റെജീനാ മരിയയുടെ മുത്തച്ഛന്‍ വിന്‍ചെന്‍സോ സീവൊറിയുടെ നാട്ടില്‍ നിന്നുള്ള വെണ്ണക്കല്ലുകൊണ്ടാണ്.

നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.

ബോധപൂര്‍വമായ ഇടപെടലെന്ന് ആരോപണം കൊച്ചി: കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീയും പ്രഥമ സന്ന്യാസിനീസമൂഹമായ നിഷ്പാദുക…

പാവപ്പെട്ടവരെയും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സഭയോടും തന്നോടും ചേര്‍ത്തുപിടിച്ച ഫ്രാന്‍സിസ് പാപ്പായെ അവസാനമായി ഒരുനോക്കുകാണാന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരും വിശ്വാസികളുമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്.