Browsing: latest

പുതുവത്സര രാത്രിയിലുണ്ടായ വൻതീപിടിത്തത്തിൽ ആംസ്റ്റർഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു. നഗരത്തിലെ പ്രധാന പാർക്കുകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ വോണ്ടൽചർച്ചിൽ പുലർച്ചെയാണ് തീപ്പിടിത്തമുണ്ടായത്. 1872-ലാണ് ഈ പള്ളിയുടെ നിർമ്മാണപ്രവർത്തനം പൂർത്തിയായത്.

ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.

യുവ കത്തോലിക്കരും വിവിധ ക്രൈസ്തവ സഭകളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്ത 48-ാമത് യൂറോപ്യൻ മീറ്റിംഗിന് സമാപനം. ഡിസംബർ 28 മുതൽ നടന്നു വരുന്ന സമ്മേളനത്തിന് 2026 ജനുവരി 1നു സമാപനം കുറിചു. 18-35 വയസ്സ് പ്രായമുള്ള 15,000 യുവജനങ്ങളിൽ യുദ്ധഭൂമിയായ യുക്രൈനിൽ നിന്നുള്ള ആയിരത്തോളം യുക്രേനിയൻ യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. “സഭയിലും മനുഷ്യകുടുംബത്തിലും ഐക്യത്തിന്റെ അടയാളമായിരിക്കുക” എന്ന ദൗത്യത്തോടെ 1940-ൽ സ്ഥാപിതമായ ടൈസ് എക്യുമെനിക്കൽ കമ്മ്യൂണിറ്റിയാണ് പരിപാടി ഒരുക്കിയത്.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
(കെഎൽസിഎ ) സംസ്ഥാന മാനേജിങ് കൗൺസിൽ യോഗം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ
ചേരും. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷെറി ജെ തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള തുടർ പ്രചരണ പരിപാടികൾക്ക് അന്തിമരൂപം നൽകും.
ഇക്കാര്യമുന്നയിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ജനറൽ കൗൺസിലിൽ കൈക്കൊള്ളും.

കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി KRLCC Latin Day ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം MP Sir Stephen Timms ഉദ്‌ഘാടനം ചെയ്തു