Browsing: latest

യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ ഒരുക്കിയ കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ച് മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷൻ (എം.സി.എ). സർഗ്ഗാത്മകതയിലൂടെ, ക്രിസ്തുവിന്റെ രക്ഷാകര തുടക്കത്തിന്റെ സംഭവക്കഥ അവർ മനോഹരമായി പ്രകടിപ്പിച്ചുവെന്നും അതിനാലാണ് അവാർഡ് സമ്മാനിച്ചതെന്നും വാഷിംഗ്ട്ടൺ ഡി സിയിലെ മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ ഡയറക്ടർ അലിക്സാണ്ട്ര ഹോൾഡൻ ഇന്നലെ ഡിസംബർ 5ന് നടന്ന അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു.

പള്ളുരുത്തിയിലെ സെൻ്റ് റീത്ത പബ്ലിക് സ്കൂൾ മതമൗലികവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ താത്ക്കാലികമായി അടച്ചു. കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത്തരം ഒരു ഭീഷണിയിൽ അടച്ചു പൂട്ടേണ്ടി വന്നത്. സമത്വത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയ്ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മാനേജ്മെന്റിനെ കൊടിയ സമ്മർദ്ധത്തിലേക്ക് നയിച്ചത്.

കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ (പരേഡ് ഗ്രൗണ്ട്) ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേകകർമ്മം നടത്തപ്പെടുക. ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. സഹകാർമികരായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി മുൻ മെത്രാൻ ഡോ. ജോസഫ് കരിയിലും ഉണ്ടാകും

ചായ് (CHAI) സ്ഥാപനങ്ങളിലെ ഡയറക്ടർമാർക്കും അഡ്മിനിസ്‌ട്രേറ്റർമാർക്കും എച്ച്ആർ മാനേജർമാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന ശില്പശാല ഇന്ന് POC, പാലാരിവട്ടത്തിൽ സംഘടിപ്പിച്ചു.

രാജ്യത്തിന്റെ തന്ത്രപരമായ മിസൈൽ പദ്ധതി രൂപപ്പെടുത്തുന്നതിൽ സഹായിച്ച പ്രശസ്ത എയ്‌റോസ്‌പേസ് എഞ്ചിനീയർ ഡോ. ടെസ്സി തോമസിന് ഞായറാഴ്ച ന്യൂഡൽഹിയിൽ വെച്ച് എട്ടാമത് പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് 2025 നൽകി ആദരിച്ചു